ആരോഗ്യവകുപ്പിൽ തൊഴിലവസരങ്ങൾ ; അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം

Banner Image

ആരോഗ്യകേരളം ഇടുക്കി പദ്ധതിയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ, പീഡിയാട്രിഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ്,

ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്,ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ എന്നീ

തസ്തികകളിലെ ഒന്ന് വീതം ഒഴിവുകളിലേക്കും ലാബ് ടെക്നീഷ്യൻ തസ്തികയിലെ രണ്ട് ഒഴിവിലേക്കും കരാർ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

സ്പെഷ്യലിസ്റ്റ് ഡോക്ടർ

യോഗ്യത

എം.ഡി അല്ലെങ്കിൽ ഡി. എൻ. ബി (ജനറൽ മെഡിസിൻ, ഗൈനക്കോളജി, അനസ്തേഷ്യ), ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ

പ്രായപരിധി

2023 ആഗസ്റ്റ് ഒന്നിന് 67 വയസ്സിൽ താഴെയായിരിക്കണം

മാസവേതനം

65,000 രൂപ.

പീഡിയാട്രിഷ്യൻ

യോഗ്യത

എം.ഡി അല്ലെങ്കിൽ ഡി.എൻ.ബി-പീഡിയാട്രിക്സ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.

പ്രായപരിധി

2023 ആഗസ്റ്റ് ഒന്നിന് 67 വയസ്സിൽ താഴെയായിരിക്കണം.

മാസവേതനം

90,000 രൂപ.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

യോഗ്യത

ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ഫിൽ, ആർ.സി.ഐ രജിസ്ട്രേഷൻ

പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി

2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം

മാസവേതനം

20,000 രൂപ.

ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് (എം.ഐ.യു)

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം, ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്പ്മെന്റ് എന്നിവയാണ്. ന്യൂ ബോൺ ഫോളോ അപ്പ് ക്ലിനിക്കിൽ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി

2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം.

മാസവേതനം

16,180 രൂപ.

ഫിസിയോതെറാപ്പിസ്റ്റ് (എം.ഐ.യു)

യോഗ്യത

ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.റ്റി)യാണ്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി

2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം

മാസവേതനം

20,000 രൂപ.

ലാബ് ടെക്നീഷ്യൻ

യോഗ്യത

അംഗീകൃത സർവകലാശാല അല്ലെങ്കിൽ അംഗീകൃത പാരാമെഡിക്കൽ കോളേജിൽ നിന്നുളള ഡി. എം. എൽ. റ്റി അല്ലെങ്കിൽ എം. എൽ. റ്റി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ്. പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി

2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം.

മാസവേതനം

14,000 രൂപ.

ഓഡിയോളജിസ്റ്റ്

യോഗ്യത

ഓഡിയോളജി ആന്റ് സ്പീച്ച് ലാഗ്വേജ് പാത്തോളജിയിൽ ബിരുദം (ബി.എ.എസ്.എൽ.പി), ആർ. സി. ഐ രജിസ്ട്രേഷൻ, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ്.

പ്രായപരിധി

2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം.

മാസവേതനം

25,000 രൂപ.

ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ

യോഗ്യത

അംഗീകൃത സർവകലാശാല അല്ലെങ്കിൽ അംഗീകൃത പാരാമെഡിക്കൽ കോളേജിൽ നിന്നുളള ബ്ലഡ് ബാങ്ക് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ഡി. എം. എൽ. റ്റി അല്ലെങ്കിൽ എം. എൽ. റ്റി., കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ്. പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി

2023 ആഗസ്റ്റ് ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം.

മാസവേതനം

14,000 രൂപ.

യോഗ്യരായ ഉദ്യോഗാർഥികൾ ആരോഗ്യകേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ആഗസ്റ്റ് 10 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

ഓൺലൈൻ ലിങ്കിൽ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകൾ ഓഫീസിൽ നേരിട്ട് സ്വീകരിക്കില്ല.

Banner Image

Source link

Leave a Comment

New Report

Close

×